അധ്യാപക നിയമന അഴിമതി: അഭിഷേക് ബാനർജിക്ക് സിബിഐ സമൻസ്
Friday, May 19, 2023 7:02 PM IST
കോല്‍ക്കത്ത: ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സിബിഐ സമൻസ്. ശനിയാഴ്ച രാവിലെ 11 ന് കോൽക്കത്തയിലെ ഏജൻസിയുടെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സുപ്രീം കോടതി സ്റ്റേ നിലനിൽക്കേയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവൻ ആണ് അഭിഷേക് ബാനർജി.
സിബിഐ ചോദ്യം ചെയ്യലിനു ഹാജരാകാൻ അഭിഷേകിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പദയാത്ര താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അഭിഷേക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.