മലപ്പുറത്ത് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; മുപ്പതില്‍ അധികം പേര് ചികിത്സയില്‍
Friday, May 19, 2023 3:23 PM IST
മലപ്പുറം: മാറഞ്ചേരിയില്‍ വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് എണ്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി താലൂക്ക് ആശുപത്രിയിലും മാറഞ്ചേരി, എടപ്പാള്‍ ആശുപത്രികളിലുമായി നിലവില്‍ മുപ്പതില്‍ അധികം പേര് ചികിത്സയിലുണ്ടെന്നാണ് വിവരം. ആരുടെയും നില ഗുരുതരമല്ല.
മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദ്വീപ് സ്വദേശിയായ വധുവിന്റെ വീട്ടില്‍നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിവാഹം.
വ്യാഴാഴ്ച വൈകിട്ടോടെയാണ് പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്.