കൊല്ലം മരുന്ന് സംഭരണശാലയിലെ തീയണച്ചു; കോടികളുടെ നാശനഷ്ടം ഉണ്ടായെന്ന് നിഗമനം
Thursday, May 18, 2023 11:18 AM IST
കൊല്ലം: ഉളിയകോവിലിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം ഉണ്ടായി. പ്രാഥമിക പരിശോധനയില്‍ പത്ത് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തമുണ്ടായത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.
ആറ് മണിക്കൂര്‍ സമയം കൊണ്ടാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചത്. പുക ശ്വസിച്ച് ശാരീരിക അസ്വാസ്ഥ്യമുണ്ടായ ഏഴ് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.