സി​ദ്ധ​രാ​മ​യ്യ ത​ന്നെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി; ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും
സി​ദ്ധ​രാ​മ​യ്യ ത​ന്നെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി; ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും
Thursday, May 18, 2023 10:57 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ സി​ദ്ധ​രാ​മ​യ്യ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. ഡി.​കെ. ശി​വ​കു​മാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​നം.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ വ്യാ​ഴാ​ഴ്ച രാ​വി​ലെ തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​ന്നു വൈ​കി​ട്ട് ഏ​ഴി​ന് ബം​ഗ​ളൂ​രു​വി​ൽ ചേ​രു​ന്ന നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം സി​ദ്ധ​രാ​മ​യ്യ​യെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.


എ​ല്ലാ എം​എ​ൽ​എ​മാ​രോ​ടും യോ​ഗ​ത്തി​നെ​ത്താ​ൻ ഡി.​കെ. ശി​വ​കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി. വ​കു​പ്പ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് വി​വ​രം.
Related News
<