കൈ​ക്കൂ​ലി​ക്കേ​സ്; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
കൈ​ക്കൂ​ലി​ക്കേ​സ്; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Tuesday, May 16, 2023 5:50 AM IST
ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ല്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ഗ്രാ​മി​ലാ​ണ് സം​ഭ​വം. ഡ​ല്‍​ഹി​യി​ലെ ഹ​രി​യാ​ന ഭ​വ​നി​ലെ റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ധ​ര്‍​മേ​ന്ദ​ര്‍ സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഫ​രീ​ദാ​ബാ​ദ് പോ​ലീ​സും എ​സ്ഐ​ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഒ​രു ടെ​ൻ​ഡ​റി​ന്‍റെ തു​ക 55 കോ​ടി രൂ​പ​യി​ൽ നി​ന്ന് 87 കോ​ടി രൂ​പ​യാ​യി അ​ന​ധി​കൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​ക​യും സോ​നി​പ​ത്ത് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ ഇ​യാ​ൾ ക​രാ​റു​കാ​ര​നി​ൽ നി​ന്ന് 1.11 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ന്യൂ​ഡ​ൽ​ഹി​യി​ലെ ര​ഞ്ജി​ത് ന​ഗ​ർ സ്വ​ദേ​ശി ല​ളി​ത് മി​ത്ത​ൽ എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഫ​രീ​ദാ​ബാ​ദി​ലെ കോ​ട്വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

പ​ങ്ക​ജ് ഗാ​ർ​ഗ്, ആ​ർ.​ബി. ശ​ർ​മ്മ, ജെ.​കെ. ഭാ​ട്ടി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് സോ​നി​പ​ത് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ സ​ർ​ക്കാ​ർ ടെ​ണ്ട​ർ ന​ൽ​കാ​മെ​ന്ന വ്യാ​ജേ​ന ഇ​യാ​ളി​ൽ നി​ന്ന് 1.11 കോ​ടി രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.


കൈ​ക്കൂ​ലി തു​ക ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു ഇ​വ​ർ ല​ളി​ത് മി​ത്ത​ലി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട് ക​രാ​റൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മി​ത്ത​ൽ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ, മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ ധ​ര്‍​മേ​ന്ദ​ര്‍ സിം​ഗ് സോ​നി​പ​ത്തി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​താ​യി വ്യ​ക്ത​മാ​യി. 52 കോ​ടി​യു​ടെ ടെ​ൻ​ഡ​ർ തു​ക 87 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

ധ​ര്‍​മേ​ന്ദ​ര്‍ സിം​ഗി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<