അഹന്തയുമായി പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയെന്ന് സിപിഎം
Sunday, May 14, 2023 5:35 PM IST
കൊച്ചി: ബിജെപിയെ നേരിടാൻ തങ്ങൾക്ക് മാത്രമാണ് കഴിയുക എന്ന അഹന്തയുമായി പോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് സിപിഎം.
ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് ആണെന്നും അടിയന്തരാവസ്ഥ ഇതിന്റെ ഭാഗമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചു.
മതസൗഹാർദവും ജനകീയ ഐക്യവും എങ്ങനെ തകർക്കാമെന്നതിന്റെ ഗവേഷണമാണ് ഫാസിസ്റ്റുകൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എഐ കാമറകളെ സംബന്ധിച്ച് ഉയർന്നുവരുന്നത് വിമർശനങ്ങളല്ല അസംബന്ധമാണ്. സംസ്ഥാനത്തെ മാധ്യമശൃംഖല സിപിഎമ്മിന് എതിരാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.