തെരഞ്ഞെടുപ്പ് കര്‍ണാടകയില്‍, താന്‍ കേരളത്തിലെ നേതാവാണെന്ന് കേന്ദ്രമന്ത്രി മുരളീധരൻ
Saturday, May 13, 2023 5:10 PM IST
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തോല്‍വിയില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്. തെരഞ്ഞെടുപ്പ് നടന്നത് കര്‍ണാടകയിലാണെന്നും താന്‍ കേരളത്തിലെ നേതാവാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കര്‍ണാടകത്തിലെ നേതാക്കള്‍ ആവശ്യമായ വിലയിരുത്തല്‍ നടത്തി കാര്യങ്ങള്‍ പറയും. കേന്ദ്രമന്ത്രി ആയതുകൊണ്ട് കാര്യമില്ല. വിദേശകാര്യ വകുപ്പാണ് തന്റേത്. അതിനെ കുറിച്ചാണെങ്കില്‍ സംസാരിക്കാം.
ബിജെപി തെരഞ്ഞെടുപ്പില്‍ ജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണത്. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതോട് കൂടി ബിജെപി ഇല്ലാതാകില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.