പത്തനംതിട്ടയില്‍ വീണ്ടും കടുവയിറങ്ങി
Saturday, May 13, 2023 3:27 PM IST
പത്തനംതിട്ട: പെരുനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ശനിയാഴ്ച രാവിലെയാണ് കടുവ ഇറങ്ങിയത്. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ബദനി പുതുവേലില്‍ പശുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഒരു ആടും കൊല്ലപ്പെട്ടിരുന്നു.
വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തിയത് കടുവയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കടുവയെ പിടികൂടാന്‍ പ്രദേശത്ത വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.