കർണാടക പ്രതിഫലനം കേരളത്തിലും വരുമെന്ന് കുഞ്ഞാലിക്കുട്ടി
Saturday, May 13, 2023 3:03 PM IST
മലപ്പുറം: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യത്താകെ കോൺഗ്രസിന്റെ പ്രവർത്തനത്തിൽ പ്രതിഫലിക്കുമെന്നും കേരളത്തിലും പ്രതിഫലനം ഉണ്ടാകുമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.
വർഗീയ കാർഡ് ഇറക്കി എല്ലായിടത്തും വിജയം നേടാമെന്ന ബിജെപി വിശ്വാസത്തിനുള്ള തിരിച്ചടിയാണ് കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.
2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.