സിപിഎം അംഗത്വം സ്വാഭാവിക നടപടിക്രമം മാത്രം: വി.അബ്ദുറഹ്മാന്‍
സിപിഎം അംഗത്വം സ്വാഭാവിക നടപടിക്രമം മാത്രം: വി.അബ്ദുറഹ്മാന്‍
Friday, May 12, 2023 2:06 PM IST
തിരുവനന്തപുരം: സിപിഎം അംഗത്വം പുതിയ കാര്യമല്ലെന്നും സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ താത്പര്യമില്ലെന്നും അനാവശ്യമായി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം അംഗത്വം നേടിയ അദ്ദേഹത്തെ തിരൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. 2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.


താനൂര്‍ ദുരന്തത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളോടും അദ്ദേഹം പ്രതികരിച്ചു. എല്ലാരും വിളിച്ചു പറയുന്നത് പോലെ പറയാന്‍ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<