സര്‍ക്കാർ ആശുപത്രികളിൽ നടക്കുന്നത് വ്യാപക അക്രമമെന്ന് സുരേന്ദ്രൻ
Thursday, May 11, 2023 6:18 PM IST
കോഴിക്കോട്: രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ലോബിയെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോ. വന്ദനയുടെ കൊലപാതകം.
എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നിലവാരമില്ലാതെ ആയിരിക്കുന്നത്. പോലീസുകാര്‍ക്ക് എന്ത് പരിശീലനമാണ് കേരളത്തില്‍ കൊടുക്കുന്നതെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ അക്രമണമാണ് നടക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേർത്തു.