തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു.

നി​യ​മ​നി​ര്‍​മ്മാ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. ഉ​ച്ച​യ്ക്ക് 3.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് യോ​ഗം ചേ​രു​ക.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ​ക്ട​ര്‍ വ​ന്ദ​നാ ദാ​സ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രി വീണാ ജോർജ്, ചീ​ഫ് സെ​ക്ര​ട്ട​റി, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, നി​യ​മ സെ​ക്ര​ട്ട​റി, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി, എ​ഡി​ജി​പി​മാ​ര്‍, ബ​ന്ധ​പ്പെ​ട്ട മ​റ്റു വ​കു​പ്പ് ത​ല​വ​ന്മാ​ര്‍ എ​ന്നി​വ​രു​ടെ അ​ടി​യ​ന്തി​ര യോ​ഗ​മാ​ണു ചേ​രു​ന്ന​ത്.