ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിച്ചു
സ്വന്തം ലേഖകൻ
Thursday, May 11, 2023 3:42 PM IST
കോട്ടയം: ഡോ. വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
മുന്നറിയിപ്പില്ലാതെയാണ് മന്ത്രി എത്തിയത്. മാധ്യമങ്ങളോടു പ്രതികരിക്കാതെ മടങ്ങി.
കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് പരിചയക്കുറവുണ്ടായിരുന്നെന്നുള്ള മന്ത്രിയുടെ പ്രതികരണം വലിയ വിവാദമായിരുന്നു. ഇതേത്തുടർന്നു മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.