ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്‍റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുത്തു: വി.ഡി. സതീശൻ
സ്വന്തം ലേഖകൻ
Thursday, May 11, 2023 3:41 PM IST
കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ ഗുരുതരമായ, കുറ്റകരമായ അനാസ്ഥയാണ് പോലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്‍റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുക്കുകയായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചശേഷമാണ് സതീശന്‍റെ പ്രതികരണം. പ്രതി വാദിയാണെന്നാണ് എഡിജിപി എം.ആർ .അജിത്കുമാർ പറഞ്ഞത്. സർക്കാരിന്‍റെ മുഖം രക്ഷിക്കാൻ പോലീസ് പുതിയ തിരക്കഥ തയാറാക്കുന്നുവെന്നും സതീശൻ വിമർശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടർക്ക് പരിചയക്കുറവെന്ന് പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം മന്ത്രി മനസിലാക്കണം. ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.