ഉദ്യോഗസ്ഥരുടെ മരണ പരിശോധന: വിമര്‍ശനവുമായി എം.വി. ഗോവിന്ദൻ
Tuesday, May 9, 2023 11:05 PM IST
കണ്ണൂര്‍: താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വീഴ്ചയില്‍ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആളുകള്‍ മരിക്കുമ്പോള്‍ മാത്രമാണ് ബോട്ടുകളില്‍ പരിശോധന നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അല്ലാത്തപ്പോള്‍ പരിശോധന നടക്കാറില്ല. ഇനിയും 25 പേര് മരിച്ചാലേ വീണ്ടും പരിശോധന നടത്തൂവെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. എല്‍ഡിഎഫ് കല്യാശേരി നിയോജകമണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം.
ഇവിടെ ഇപ്പോഴാണെങ്കില്‍ ഒരുപാട് ബോട്ടുണ്ട്. എല്ലാത്തിനും ലൈസന്‍സുണ്ടോയെന്നൊന്നും പറയാനാവില്ല. കാരണം ഇങ്ങനെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നോക്കാന്‍ പുറപ്പെടുക. ഇല്ലെങ്കില്‍ നോക്കൂല. ഇനി ഇപ്പം ഒരു പത്തിരുപത്തിയഞ്ച് ആള് മരിക്കുന്ന ഒരു സംഭവം വരുമ്പോള്‍ ആദ്യം വീണ്ടും നോക്കാന്‍ തുടങ്ങും. അതുവരെ ഒരുനോട്ടവും ഉണ്ടാകില്ല- ഗോവിന്ദന് കൂട്ടിച്ചേർത്തു.