വാഹനാപകടത്തില്‍ പഞ്ചായത്ത് അംഗം മരിച്ചു
Friday, May 5, 2023 2:06 PM IST
കൊച്ചി: കൊടുങ്ങല്ലൂർ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ ടാങ്കര്‍ ലോറിയിടിച്ച് പഞ്ചായത്ത് അംഗം മരിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്ത് അംഗം മുറവന്തുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്.
ഉച്ചയ്ക്ക് 12ന് ഡിവൈഎസ്പി ഓഫീസ് സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.