"തുടരുക...' ശരദ് പവാറിനോട് എന്‍സിപി
Friday, May 5, 2023 12:50 PM IST
മുംബൈ: പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ ശരദ് പവാറിനോട് അഭ്യര്‍ഥിച്ച് എന്‍സിപി യോഗം. തങ്ങളോട് ആലോചിക്കാതെ ശരദ് പവാര്‍ എടുത്ത തീരുമാനം ഞെട്ടിച്ചെന്നും അദ്ദേഹം പുനര്‍വിചിന്തനം ചെയ്യണമെന്നും പാര്‍ട്ടി വൈസ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു.
ശരദ് പവാറിന്റെ രാജി കമ്മിറ്റി ഏകകണ്ഠമായി നിരസിച്ചു. പവാറിന്റെ മകളും ലോക് സഭാംഗവുമായ സുപ്രിയ സുലേയും അനന്തരവന് അജിത് പവാറും പങ്കെടുത്ത യോഗത്തില്‍ നേതൃത്വത്തിലുള്ള പിന്തുടര്ച്ചാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ മുതിര്‍ന്ന നേതാക്കള്‍ തടഞ്ഞു.
കഴിഞ്ഞദിവസം മുംബൈയില്‍ ആത്മകഥാ പ്രകാശന ചടങ്ങില്‍ എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു. എന്‍സിപി രൂപീകരിച്ചത് മുതല്‍ പാര്‍ട്ടിയുടെ പരമോന്നത നേതാവായി തുടരുകയായിരുന്നു അദ്ദേഹം.
ആത്മഹത്യാശ്രമം ഉള്‍പ്പെടെയുള്ള അണികളുടെ വൈകാരിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ മുംബൈയിലെ വൈ.ബി. ചവാന് ഹാളില്‍ ഇന്ന് യോഗം ചേർന്നത്.