ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി മരിച്ചു
Thursday, May 4, 2023 3:27 PM IST
തൃശൂര്‍: ഭക്ഷ്യവിഷബാധയേറ്റ സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസിന്റെ മകന് ഹംദാന്‍ (13) ആണ് മരിച്ചത്. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വാഗമണ്ണില്‍ കുടുംബസമേതം ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്ന് കഴിച്ച ബിരിയാണിയില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്നാണ് സംശയം. ഹംദാന്റെ സഹോദരി ഹന(17), ബന്ധുവായ നിജാദ് അഹമ്മദ്(10) എന്നിവരും ചികിത്സയിലാണ്.
ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍.