ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​ജ​യ് ബാം​ഗ ലോ​ക​ബാ​ങ്കി​ന്‍റെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റ്. ലോ​ക​ബാ​ങ്ക് അ​ധ്യ​ക്ഷ​നാ​യി അ​ജ​യ് ബാം​ഗ​യെ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഞ്ച് വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി. ബാം​ഗ അ​ടു​ത്ത ജൂ​ൺ ര​ണ്ടി​ന് ചു​മ​ത​ല​യേ​റ്റെ​ടു​ക്കും.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് ബാം​ഗ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ജ​ന​റ​ൽ അ​റ്റ്ലാ​ന്‍റി​ക് വൈ​സ് ചെ​യ​ർ​മാ​നാ​യ ബാം​ഗ, മാ​സ്റ്റ​ർ​കാ​ർ​ഡ് പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യും ആ​യി​രു​ന്നു. നെ​സ്‌​ലെ, പെ​പ്സി​കോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.