മെ​സി പി​എ​സ്ജി കു​പ്പാ​യം അ​ഴി​ക്കു​ന്നു; സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ പാ​രീ​സ് വി​ടും
മെ​സി പി​എ​സ്ജി കു​പ്പാ​യം അ​ഴി​ക്കു​ന്നു; സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ പാ​രീ​സ് വി​ടും
Wednesday, May 3, 2023 9:42 PM IST
പാ​രീ​സ്: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സ്ഥി​രീ​ക​ര​ണ​മാ​യി​രി​ക്കു​ന്നു. ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ൽ മെ​സി ഫ്ര​ഞ്ച് ക്ല​ബ് പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​നു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്നു. സീ​സ​ൺ അ​വ​സാ​ന​ത്തോ​ടെ അ​ർ​ജ​ന്‍റൈ​ൻ താ​രം പി​എ​സ്ജി വി​ടും.

പി​താ​വും ഏ​ജ​ന്‍റു​മാ​യ ഹോ​ർ​ഗെ മെ​സി ഫ്ര​ഞ്ച് ക്ല​ബി​നെ നി​ല​പാ​ട​റി​യി​ച്ചു. പി​എ​സ്ജി​യു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ർ അ​ടു​ത്ത മാ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് തീ​രു​മാ​നം. ക​രാ​ർ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ ത​ത്വ​ത്തി​ൽ തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ൽ ക്ല​ബും മെ​സി​യും ക​രാ​ർ നീ​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

മെ​സി​യെ ഒ​ഴി​വാ​ക്കി യു​വ​താ​ര​ങ്ങ​ളെ ടീ​മി​ലെ​ത്തി​ക്കാ​നാ​ണ് പി​എ​സ്ജി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 2021-ൽ ​ആ​ണ് ബാ​ഴ്സ​ലോ​ണ വി​ട്ട് മെ​സി പി​എ​സ്ജി​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ക​രാ​ർ.


മെ​സി​യെ ക​ഴി​ഞ്ഞ ദി​വ​സം ക്ല​ബ് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്നു. ക്ല​ബി​നെ അ​റി​യി​ക്കാ​തെ സൗ​ദി അ​റേ​ബ്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ. മെ​സി​ക്ക് ലീ​ഗ് വ​ണ്ണി​ലെ അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്ന് ഫ്ര​ഞ്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്ല​ബ് വി​ടു​ന്ന​താ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പി​എ​സ്ജി വി​ട്ടാ​ൽ എ​വി​ടേ​ക്കാ​കും മെ​സി ചേ​ക്കേ​റു​ക എ​ന്ന​താ​ണ് ഇ​നി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ വീ​ടാ​യ ബാ​ഴ്സ​യി​ലേ​ക്ക് ത​ന്നെ പോ​കാ​ൻ മെ​സി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക്ല​ബ് മെ​സി​യ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന സാ​മ്പ​ത്തി​ക സ്ഥി​തി​യി​ല​ല്ല. പ്രീ​മി​യ​ർ‌ ലി​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്ക് മെ​സി പോ​യേ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<