ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞു; ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു
Wednesday, May 3, 2023 11:36 AM IST
തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ ആംബുലൻസ് മരത്തിൽ ഇടിച്ച് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. മരത്തംകോട് സ്വദേശികളായ റഹ്മത്ത് (48), ബന്ധുവായ ഫെമിന (30), ഭർത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ശ്വാസതടസം നേരിട്ട ഫെമിനിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസിൽ ഡ്രൈവർ അടക്കം ആറു പേരാണ് ഉണ്ടായിരുന്നത്.
റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.