പേര് ഡെലിവറി ബോയ്സ്, വിതരണം മയക്കുമരുന്ന്; ഷാർജയിൽ ഏഴു പേർ പിടിയിൽ
Wednesday, May 3, 2023 11:36 AM IST
ഷാർജ: ഡെലിവറിയുടെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിയ ഏഴംഗ സംഘത്തെ ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം പിടികൂടി. ഏഷ്യൻ വംശജരാണ് പിടിയിലായത്. 12മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ മുഴുവൻ പിടികൂടിയത്.
വരുമാനം കുറഞ്ഞ ഡെലിവറി റൈഡർമാരെ ഉപയോഗപ്പെടുത്തിയാണ് സംഘം മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചത്. 7,604 ഗ്രാം ക്രിസ്റ്റൽ മയക്കുമരുന്ന്, 494 ഗ്രാം കഞ്ചാവ്, 297റോളുകൾ എന്നിവയാണ് കണ്ടെത്തിയത്.