ആലത്തൂർ മുൻ എംഎൽഎ എം. ചന്ദ്രൻ അന്തരിച്ചു
Monday, May 1, 2023 9:57 PM IST
പാലക്കാട്: ആലത്തൂർ മുൻ എംഎൽഎയും സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന എം. ചന്ദ്രൻ(77) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4:45-ഓടെയാണ് അന്ത്യം സംഭവിച്ചത്. അർബുദബാധയെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
2006 മുതൽ 2016 വരെ ആലത്തൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ചന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കടുത്ത വിഎസ് പക്ഷക്കാരനായ ചന്ദ്രൻ 1987 മുതൽ 1998 വരെ പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറി പദവിയും വഹിച്ചിരുന്നു. 1980 മുതൽ 1988 വരെ കാക്കൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.