ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

ഇവിടുത്തെ വായുവില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ സള്‍ഫൈഡിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഫാക്ടറിയിലെ രാസമാലിന്യം സമീപത്തെ ഓടയിലേയ്ക്ക് തള്ളിയതിനെ തുടര്‍ന്നാണ് വിഷവാതകം രൂപപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരാണ് കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ മരിച്ചത്. ഒമ്പതുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ 7.30ന് മില്‍ക് പ്ലാന്‍റില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത്. അപകടത്തിന് പിന്നാലെ ഫാക്ടറി പോലീസ് സീല്‍ ചെയ്തിരുന്നു.