പോർച്ചുഗലിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു, തോക്കുധാരി ജീവനൊടുക്കി
Sunday, April 30, 2023 7:55 PM IST
ലിസ്ബണ്‍: പോർച്ചുഗൽ നഗരമായ സെറ്റുബാലിൽ ഒരാൾ മൂന്ന് പേരെ വെടിവച്ചു കൊന്നു. തുടർന്നു ഇയാൾ ജീവനൊടുക്കി. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
സംഭവസ്ഥലത്ത് നാല് മൃതദേഹങ്ങൾ ഉണ്ടെന്ന് പിഎസ്പി പോലീസ് കമ്മീഷണർ ജോവോ ഫ്രെയർ പറഞ്ഞു. അവ വെടിവയ്പിന്റെ ഫലമാണെന്ന് കരുതപ്പെടുന്നു, പക്ഷേ വെടിവയ്പിന്റെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ക്രിമിനൽ കേസ് ഏജൻസി പിജെ സംഭവസ്ഥലത്ത് അന്വേഷണം നടത്തിയതായും ഫ്രെയർ പറഞ്ഞു.