"ദ കേരള സ്റ്റോറി' സംഘപരിവാർ നുണഫാക്ടറിയുടെ ഉത്പന്നം: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
Sunday, April 30, 2023 7:55 PM IST
കോഴിക്കോട്: "ദ കേരള സ്റ്റോറി" സിനിമ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ സിനിമയെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ മതതീവ്രവാദത്തിന്‍റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കാനാണ് നീക്കം. സംഘപരിവാറിന്‍റെ നുണ ഫാക്ടറിയുടെ ഉത്പന്നമാണ് വ്യാജ കഥ. ഇത്തരക്കാരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ കള്ളിയിൽപെടുത്തി ന്യായീകരിക്കുന്നത് ശരിയല്ല.
സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.