അരിക്കൊന്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചു
Saturday, April 29, 2023 10:44 PM IST
കുമളി: ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് ഇവിടെ എത്തിയത്.
അഞ്ച് മണിക്കൂർ നീണ്ടുനിന്ന യാത്രയ്ക്കൊടുവിലാണ് പെരിയാർ വന്യജീവി സങ്കേതത്തിലെത്തിയത്. സീനിയറോട വനമേഖലയിലാണ് അരിക്കൊന്പനെ തുറന്നുവിടുക. ഇതിനായി ആനിമൽ ആംബുലൻസിൽ ഉൾക്കാട്ടിലേക്ക് യാത്ര തിരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്.
വനംവകുപ്പ് സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. അരിക്കൊമ്പനുമായി കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിന്നക്കനാല്‍-കുമളി റൂട്ടില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.