ജമ്മു കാഷ്മീരില്‍ സൈനിക ആംബുലന്‍സ് മറിഞ്ഞ് രണ്ട് മരണം
Saturday, April 29, 2023 7:27 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രജൗരിയിൽ സൈനിക ആംബുലന്‍സ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട് സൈനിക ആംബുലന്‍സ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും ഒരു സൈനികനും മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തതായും അധികൃതർ കൂട്ടിച്ചേര്‍ത്തു.