തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, April 29, 2023 2:19 PM IST
ഇടുക്കി: അശമന്നൂര്‍ കുറ്റിക്കുഴി തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഓടക്കാലി പയ്യാലിലാണ് സംഭവം. പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്.
വെള്ളയാഴ്ച വൈകുന്നേരം തോട്ടില്‍ കുളിക്കാനിറങ്ങിയ സജികുമാറിനെ കാണാതാവുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.