തൃപ്പൂണിത്തുറയില്‍ കാറിടിച്ച് രണ്ടര വയസുകാരന് മരിച്ചു
Saturday, April 29, 2023 11:03 AM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറിടിച്ച് രണ്ടര വയസുകാരന് മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന് ആദിയാണു മരിച്ചത്.
കുട്ടിയുടെ അമ്മ രമ്യയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രമ്യയും കുട്ടിയും നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ വടുതല കടവില്‍ ബോസ്കോ ഡിക്കോത്തയെ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു.
കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നെന്ന് പോലീസ് അറിയിച്ചു.