ഗുസ്തി താരങ്ങൾക്കെതിരായ പരാമർശം; പി.ടി. ഉഷയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ
Saturday, April 29, 2023 1:15 AM IST
ന്യൂഡൽഹി: ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി.
അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എങ്ങനെയാണ് രാഷ്ട്രത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നതെന്ന് ശശി തരൂര്‍ ചോദിക്കുന്നു.
അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകരിക്കുന്നതിനും പകരം അവരെ അവഹേളിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ബ്രിജ് ഭൂഷണ് ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെയായിരുന്നു പി.ടി. ഉഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.
ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നുമായിരുന്നു പി.ടി. ഉഷ പറഞ്ഞത്.