രാജ്യത്ത് 7,533 പേർക്ക് കൂടി കോവിഡ്; 44 പേർ മരിച്ചു
Friday, April 28, 2023 12:50 PM IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,533 പുതിയ കോവിഡ് കേസുകളും 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,31,468 ആയി ഉയര്‍ന്നു.
നിലവില്‍ സജീവ കേസുകള്‍ 53,852 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം അണുബാധയുടെ 0.12 ശതമാനമാണ് ഇപ്പോള്‍ സജീവമായ കേസുകള്‍.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കോവിഡ് മുക്തി നേടിയവരുടെ നിരക്ക് 98.69 ശതമാനമാണ്. കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 4,43,47,024 ആയി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.18 ശതമാനമാണ്.