പോപ്പുലർ ഫ്രണ്ട്: ബിഹാറിലെ വിവിധകേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
Wednesday, April 26, 2023 8:47 AM IST
പാറ്റ്ന: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരേ ബിഹാറിലെ വിവിധകേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. മുസാഫർപുരിലെ കാർതയിൽ മുഹമ്മദ് സാഖിബ് എന്നയാളുടെ വസതിയിൽ ചൊവ്വാഴ്ച ബിഹാർ പോലീസിന്റെ സഹായത്തോടെയായിരുന്നു റെയ്ഡ്.
പുലർച്ചെ അഞ്ചുമണിയോടെയാണ് റെയ്ഡ് തുടങ്ങിയതെന്ന് മുഹമ്മദ് സാഖിബിന്റെ അച്ഛൻ നിയാസ് അഹമ്മദ് പറഞ്ഞു. മകനെക്കുറിച്ച് അന്വേഷിക്കാനാണ് എൻഐഎ സംഘം എത്തിയത്. വർഷങ്ങളായി മുഹമ്മദ് സാഖിബുമായി ബന്ധമില്ലെന്ന് അറിയിച്ചു. ബാങ്കിലെ പാസ്ബുക്ക് ഉൾപ്പെടെ രേഖകൾ അന്വേഷണസംഘം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതീവരഹസ്യമായി തുടരുന്ന റെയ്ഡിനെക്കുറിച്ച് എൻഐഎ വിശദീകരിച്ചിട്ടില്ല.