പത്തനംതിട്ടയിൽ ജെസിബി തട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം
Tuesday, April 25, 2023 1:41 PM IST
പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 8.45 ഓടെ തേപ്പുപാറ-പുതുമല റോഡിലാണ് അപകടമുണ്ടായത്. തേപ്പുപാറ എൻഎൻഐടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.