വന്ദേഭാരത് അടിപൊളിയാണ്, വേഗത 110 കിലോമീറ്ററില്‍ എത്തിക്കും: കേന്ദ്ര റെയില്‍വേ മന്ത്രി
Tuesday, April 25, 2023 12:47 PM IST
തിരുവനന്തപുരം: വന്ദേഭാരത് കേരളത്തിന് അടിപൊളി യാത്രാനുഭവം സമ്മാനിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കഥകളിയുടെയും കളരിപയറ്റിന്റെയും ആയുര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേഭാരത് പുതിയ ആകര്‍ഷണമാകും.
കേരളത്തിലെ യുവജനങ്ങള്‍ പറയുന്നതുപൊലെ വന്ദേഭാരത് അടിപൊളിയാണ്. ട്രെയിനില്‍ അടിപൊളി യാത്രാനുഭവം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പാളത്തിലെ വളവുകളാണ് കേരളത്തില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത്. വളവുകള്‍ നികത്തി ട്രാക്കുകള്‍ നേരെയാക്കും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് സംസ്ഥാനത്ത് 110 കിലോമീറ്റര്‍ വേഗതയിലെത്തും. പിന്നീട് 381 കോടി രൂപ ചെലവഴിച്ച് എക്സ്പ്രസിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വര്‍ധിപ്പിക്കും.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസര്‍ഗോട്ടേയ്ക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
2033 കോടിയുടെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.