ദേഹാസ്വാസ്ഥ്യം; നടൻ മാമൂക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Monday, April 24, 2023 11:27 PM IST
മലപ്പുറം: വണ്ടൂരിൽ ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ ചലച്ചിത്ര താരം മാമുക്കോയയെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.
പൂങ്ങോട് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനവേദിയിൽ വച്ച് മാമൂക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാമൂക്കോയ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും തലച്ചോറിലേക്കുള്ള രക്തസമ്മർദ്ദം വർധിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നും ഡോക്ടർമാർ അറിയിച്ചു.