ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കും: ഹൈക്കോടതി
Monday, April 24, 2023 8:29 PM IST
കൊച്ചി: ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി.
കേരള ഹെൽത്ത്കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത്കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപർട്ടി) ആക്ടിന്മേൽ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത്തരം ആക്രമണങ്ങൾ നിയമലംഘനമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.
ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച റിവ്യൂ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവ് നൽകിയത്. കേസിൽ മെയ് 26-ന് തുടർവാദം കേൾക്കും.