കേരള കോൺഗ്രസ് വിട്ട വിക്ടർ ടി. തോമസ് ബിജെപിയിൽ
Sunday, April 23, 2023 5:45 PM IST
കൊച്ചി: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജില്ലാ യുഡിഎഫ് കൺവീനറുമായിരുന്ന വിക്ടർ ടി. തോമസ് ബിജെപിയിൽ. എറണാകുളം ജില്ലാ ബിജെപി ഓഫിസിൽ ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. യുഡിഎഫിൽ കാലുവാരൽ അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്ന് വിക്ടർ ടി. തോമസ് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ പോലുമാകാൻ കഴിവില്ലാത്തവരെ സ്ഥാനാർഥികളാക്കുന്നു. താൻ യുഡിഎഫിൽ വളരെക്കാലമായി അസംതൃപ്തനായിരുന്നെന്നും വിക്ടർ ടി. തോമസ് പറഞ്ഞു.