ഇൻഡോർ: മധ്യപ്രദേശിലെ രത്ലാം ജില്ലയിൽ ട്രെയിനിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ രത്ലാം - ഡോ അംബേദ്കർ നഗർ ഡെമു ട്രെയിനിലാണ് സംഭവം.

ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടുകോച്ചുകളിൽ തീപടർന്നതായും അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.