വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്
Saturday, April 22, 2023 3:25 PM IST
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും തീരുമാനമായി. തിരുവനന്തപുരത്തുനിന്നു 5.20ന് പുറപ്പെടുന്ന ട്രെയിൻ 1.30ന് കാസർഗോഡ് എത്തിച്ചേരും.
ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും.
വന്ദേ ഭാരത് സമയക്രമം
തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർഗോഡ് - 1.30