പിഎസ്എല്‍വി സി 55ന്‍റെ വിക്ഷേപണം വിജയകരം; ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു
Saturday, April 22, 2023 3:23 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ 55-ാം ദൗത്യം വിജയകരം. സിംഗപൂരില്‍നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്.
ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍നിന്നാണ് പിഎസ്എല്‍വി സി 55 വിക്ഷേപിച്ചത്. സിംഗപൂരിന്‍റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 02, നാവിക ആവശ്യങ്ങള്‍ക്കുള്ള ലൂമിലൈറ്റ് 4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
എസ്ടി എന്‍ജിനീയറിംഗാണ് 750 കിലോ ഭാരമുള്ള ടെലിയോസ് 02 ഉപഗ്രഹം നിര്‍മിച്ചത്. ലൂമിലൈറ്റ് 4ന്‍റെ ഭാരം 16 കിലോഗ്രാം ആണ്.
ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മിച്ച അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 55 ഭ്രമണപഥത്തിലെത്തിച്ചു.