റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ
Friday, April 21, 2023 3:35 PM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് 14 കിലോ കഞ്ചാവ് കണ്ടെത്തിയത്.
പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലാണ് കഞ്ചാവ് ഉപേക്ഷിച്ചിരുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.