രാഹുല്‍ ഗാന്ധി വീടൊഴിയുന്നു; സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ട്രക്ക് വസതിക്ക് മുന്നിലെത്തി
Friday, April 21, 2023 11:03 AM IST
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധി. സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ട്രക്ക് ഡല്‍ഹിയിലെ വസതിക്ക് മുന്നിലെത്തി.
ശനിയാഴ്ചയാണ് വസതി ഒഴിയേണ്ട അവസാന തീയതി. ഈ സാഹചര്യത്തില്‍ ഇന്ന് തന്നെ രാഹുല്‍ വസതി ഒഴിഞ്ഞേക്കുമെന്നാണ് വിവരം.
എംപി സ്ഥാനത്തുനിന്ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി അയോഗ്യനാക്കിയതിന് പിന്നാലെയാണ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിന് നോട്ടീസ് അയച്ചത്.
മജിസ്ട്രേറ്റ് കോടതിയുടെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.