പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു കോവിഡ്
Thursday, April 20, 2023 5:45 PM IST
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനു കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഇപ്പോൾ വീട്ടിൽ ക്വാറന്റൈനിലാണ്.
വ്യോമസേനാ കമാൻഡർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.