മാത്യൂ സ്റ്റീഫൻ കേരള കോൺഗ്രസ് വിട്ടു
Thursday, April 20, 2023 5:06 PM IST
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജോണി നെല്ലൂരിന് പിന്നാലെ ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യൂ സ്റ്റീഫനും പാർട്ടിയിൽ നിന്നും രാജിവച്ചു.
ഉടുമ്പൻചോല മുൻ എംഎൽഎയായ അദ്ദേഹം രാജിവിവരം പാർട്ടി ചെയർമാൻ പി.ജെ.ജോസഫിനെ അറിയിച്ചു. വ്യക്തിപരമായ കാര്യങ്ങളാലാണ് രാജിയെന്നും മറ്റ് കാരണങ്ങൾ ഒന്നുമില്ലെന്നും മാത്യൂ സ്റ്റീഫൻ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പ് വിട്ടത്. അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് നിലവിലെ വിവരം. ഭാവി പരിപാടികളെക്കുറിച്ച് കൂടുതലായി വ്യക്തമാക്കാൻ അദ്ദേഹം തയാറായിട്ടില്ല.