ചെൽസിയെ തകർത്ത് റയൽ സെമിയിൽ; നപ്പോളിയെ തോൽപ്പിച്ച് എസി മിലാനും
Wednesday, April 19, 2023 12:49 PM IST
ലണ്ടൻ: സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയെ നിശബ്ദരാക്കി സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡും നപ്പോളിയെ കീഴടക്കി എസി മിലാനും യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ.
ക്വാർട്ടറിന്റെ ഇരുപാദങ്ങളിലുമായി 4-0ന്റെ വിജയവുമായാണ് റയൽ സെമി ഉറപ്പിച്ചത്. ആദ്യ പാദ മത്സരം 2-0നു ചെൽസി ജയിച്ചിരുന്നു. രണ്ടാം പാദത്തിൽ റോഡ്രിഗോയുടെ (58', 80 ') മികവിലാണ് റയൽ ജയിച്ചത്. കഴിഞ്ഞ സീസണിലും റയലിനോട് തോറ്റാണ് ചെൽസി പുറത്തായത്.
ഇറ്റാലിയൻ പോരിൽ എസി മിലാൻ
ഇറ്റാലിയൻ ക്ലബുകൾ ഏറ്റുമുട്ടിയ ക്വാർട്ടർ പോരാട്ടത്തിൽ ജയം എസി മിലാനൊപ്പം. നപ്പോളിയെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ച എസി മിലാൻ സെമിയിൽ കടന്നു. രണ്ടാംപാദം 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യപാദ മത്സരത്തിലെ വിജയം എസി മിലാനു തുണയായി.
..............................................................