രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം: ഹര്‍ജി മാറ്റി
Wednesday, April 19, 2023 3:55 AM IST
കൊച്ചി: ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ വിചാരണ തുടങ്ങരുതെന്നാവശ്യപ്പെട്ടു കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഫോറന്‍സിക് റിപ്പോര്‍ട്ടിനു പുറമേ രാസപരിശോധനാ റിപ്പോര്‍ട്ട്, ഫോണ്‍കോളുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ഇതുവരെ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ ഒന്നാം പ്രതി നൈസാം ഉള്‍പ്പെടെയുള്ള പ്രതികളാണു ഹര്‍ജി നല്‍കിയത്. ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചു.
വിചാരണ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നു വാക്കാല്‍ പറഞ്ഞ സിംഗിള്‍ ബെഞ്ച് ഹര്‍ജിയിൽ ഉന്നയിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വിചാരണക്കോടതിയുടെ റിപ്പോര്‍ട്ടു തേടി. തുടര്‍ന്ന് ഹര്‍ജി പിന്നീടു പരിഗണിക്കാന്‍ മാറ്റി.