മില്‍മ പാലിന് വില കൂട്ടി; വില കൂടുക പച്ച, മഞ്ഞ കവറിലുള്ള പാലിന്
Tuesday, April 18, 2023 2:45 PM IST
തിരുവനന്തപുരം: മില്‍മ പാലിന് വീണ്ടും വില കൂട്ടി. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുക. ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്.
29 രൂപയായിരുന്ന മില്‍മ റിച്ച് കവർ പാലിന് ഇനി 30 രൂപയാകും. 24 രൂപ വിലയുള്ള മില്‍മ സ്മാര്‍ട്ട് കവർ പാലിന് ഇനി 25 രൂപയാകും.ബുധനാഴ്ച മുതല്‍ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും.
കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്‍റെ പേരിലുണ്ടാകുന്ന കനത്ത നഷ്ടടത്തിന് താത്ക്കാലിക ആശ്വാസം കിട്ടാനാണ് വില കൂട്ടിയതെന്നാണ് വിശദീകരണം.
മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട്ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്. അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് വലിയ ബാധ്യതയാകില്ലെന്നും വിശദീകരമുണ്ട്.