കാർ അപകടം: ലാസിയോ താരത്തിന്റെ വാരിയെല്ലിന് പൊട്ടൽ, ആശുപത്രിയിൽ
Tuesday, April 18, 2023 3:15 AM IST
റോം: ഇറ്റാലിയൻ ഫുട്ബോൾ താരവും ലാസിയോ ക്ലബ്ബ് നായകനുമായ സിറോ ഇമ്മൊബീലിനു വാഹനാപകടത്തിൽ പരിക്ക്. കഴിഞ്ഞ ദിവസം റോമിൽവച്ച്, താരവും കുടുംബവും യാത്ര ചെയ്ത കാറിൽ ട്രാം ഇടിക്കുകയായിരുന്നു. അപകടത്തിൽ താരത്തിന്റെ വാരിയെല്ലിനു പൊട്ടലും ശരീരത്തിൽ മുറിവുമുണ്ടായി.
ഇമ്മൊബീൽ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലാണെന്നും മറ്റ് കാര്യമായ പ്രശ്നങ്ങളില്ലെന്നും ലാസിയോ ക്ലബ് അധികൃതർ അറിയിച്ചു. സീസണിൽ ക്ലബ്ബിനായി 10 ഗോളുകൾ നേടിയ ഇമ്മൊബീലിന് തുടർന്നുള്ള ചില മത്സരങ്ങൾ നഷ്ടമാകും. സിരീ എയിൽ രണ്ടാമതാണു ലാസിയോ.