താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കര്‍ണാടകയില്‍നിന്ന് കണ്ടെത്തി
Monday, April 17, 2023 4:43 PM IST
കോഴിക്കോട്: താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കര്‍ണാടകയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്ന് താമരശേരി പോലീസ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 7ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ഷാഫിയെയും ഭാര്യയും തട്ടിക്കൊണ്ടുപോയത്. കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം ഭാര്യയെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ ഷാഫിയുമായി കടന്നുകളയുകയായിരുന്നു.
കര്ണാടകയിലേക്കാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നത് സംബന്ധിച്ച് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍ഗോഡ് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് തട്ടിക്കൊണ്ടുപോയത് ആരാണെന്നത് സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന.